“വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല”; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

1 Min Read

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ.

ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും സിദ്ദീഖ് പോസ്റ്റിൽ കുറിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version