കോന്നി: ആറുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്‍ അറസ്റ്റില്‍. കോന്നി അട്ടച്ചാക്കല്‍ തടത്തേല്‍ വീട്ടില്‍ ഉത്തമന്‍ (63) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ചൈല്‍ഡ് ലൈനില്‍ നിന്നും വിവരം അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കോന്നി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഷൈജു, എ എസ് ഐ. സക്കറിയ, സി പി ഒമാരായ നഹാസ്, അഭിലാഷ് എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
