‘കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന പറഞ്ഞ സാഹചര്യം ഇപ്പോഴുമുണ്ട്’; കെ മുരളീധരനെ കണ്ട് കെ സുധാകരന്‍

1 Min Read

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍.

മുരളീധരനെ കാണാനെത്തിയതില്‍ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. വിഷയം പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുക. അല്ലാതെ മുരളീധരനും സുധാകരനുമല്ല.

എന്നാല്‍, കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ അന്നത്തെ സാഹചര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ്സില്‍ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

കേരളത്തിലെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version