എമർജൻസി കോഡ്: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക വിമാനം കാണാതായി

1 Min Read

ദോഹ: ഖത്തറിലെ വ്യോമതാവളത്തിലേക്ക് വരികയായിരുന്ന അമേരിക്കൻ വ്യോമസേനയുടെ കെ.സി-135ആർ (KC-135R) സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് കാണാതായി. ലാൻഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അപകടസൂചന നൽകുന്ന ‘7700’ എമർജൻസി കോഡ് വിമാനത്തിൽ നിന്ന് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ട്രാൻസ്‌പോണ്ടർ ബന്ധം വേർപെട്ടത്.

സംഭവസമയത്ത് മേഖലയിൽ ജിപിഎസ് ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങളിൽ വലിയ തോതിലുള്ള തടസ്സങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ബന്ധം നഷ്ടപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ സഞ്ചാരപാതയിൽ അസ്വാഭാവികമായ മാറ്റങ്ങൾ ദൃശ്യമായിരുന്നു. സംഘർഷസാധ്യത നിലനിൽക്കുന്ന മേഖലയിൽ സൈനിക-വാണിജ്യ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജാമിങ് നടന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

വിമാനം തകരുകയാണോ അതോ അടിയന്തരമായി മറ്റെവിടെയെങ്കിലും ഇറക്കിയതാണോ എന്ന കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കാണാതായ വിമാനത്തിനായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നുള്ള പ്രത്യേക ഹെലികോപ്റ്ററുകൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version