മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ വണ്ടൂർ സ്വദേശി സഊദി അറേബ്യയിൽ അന്തരിച്ചു

1 Min Read

ജിദ്ദ: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അടുത്ത ആഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലപ്പുറം വണ്ടൂർ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ അന്തരിച്ചു. വണ്ടൂർ അയനികോട് സ്വദേശിയും ജിദ്ദ സനാബീലിൽ ജോലി ചെയ്തുവരികയുമായിരുന്ന പാലൂരാൻ അബ്ദു റഹ്‌മാൻ (55) ആണ് മരണപ്പെട്ടത്.

പരേതനായ പാലൂരാൻ മൊയ്തിൻ്റെയും ഉമ്മുകുൽസുവിന്റെയും മകനാണ്. പന്ത്രണ്ട് വർഷമായി പ്രവാസിയായ അദ്ദേഹം, അടുത്ത ആഴ്ച നടക്കാനിരുന്ന മകളുടെ നിക്കാഹിനായി നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഫാത്തിമ സബീറയാണ് ഭാര്യ. സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസിന.

മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version