മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും; വിഡി സതീശന്‍

1 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. മികച്ച വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി. പതിനായിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിക്കുകയാണ്. ഒരു ഹര്‍ത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയതെന്നും വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ചര്‍ച്ചകള്‍ തുടങ്ങിയെന്നും വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോള്‍ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനല്‍കിയിരുന്നു. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ് എന്നും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്മയമുണ്ടായി. മാണി ഗ്രൂപ്പിന് വാതില്‍ തുറന്നുവച്ചു. എന്നാല്‍ അവര്‍ വന്നില്ല. ടീം യുഡിഎഫ് ആണിതെന്നും വിഡി സതീശന്‍ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version