സീറ്റ് തർക്കം, ദില്ലി മെട്രോയിൽ യുവതി, യുവാവിന്‍റെ മുഖത്തടിച്ചു; യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസെൺസ്

1 Min Read

ദില്ലി മെട്രോയിൽ രൂക്ഷമായ സീറ്റ് തർക്കം സംഘർഷത്തിൽ കലാശിച്ചു. ഒരു യുവതി, സഹയാത്രികനായ യുവാവിന്‍റെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി.

യാത്രാ സൗകര്യങ്ങൾ കുറയുകയും യാത്രാ ദുരിതം കൂടുകയും ചെയ്യുന്നത് യാത്രക്കാരിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. ഇത് പലപ്പോഴും സംഘ‍ർഷങ്ങൾക്ക് കാരണമാകുന്നു. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോയിരുന്നു പങ്കുവയ്ക്കപ്പെട്ടത്.

ഒന്ന്. രണ്ട്, മൂന്ന്… പിന്നാലെ അടി
തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു യുവതി, സീറ്റിൽ ഇരിക്കുന്ന ഒരു യുവാവിന്‍റെ നേരെ രൂക്ഷമായി സംസാരിക്കുന്നത് കാണാം. സഹയാത്രക്കാർ പലരും ഇരുവരെയും ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, യുവതി അതിനനുസരിച്ച് അസ്വസ്ഥയാകുന്നു.

തർക്കം തുടരുന്നതിനിടെ യുവതി കൈ നീട്ടി യുവാവിനെ അടിക്കൂന്നു. പെട്ടെന്ന് സംഭവം കൈവിടുമെന്ന ആകാംഷയിലേക്ക് കാഴ്ചക്കാരും അസ്വസ്ഥരാകുന്നു. കാരണം അടി കിട്ടിയതിന് പിന്നാലെ യാത്രക്കാരൻ, യുവതിയെ ഇടിക്കാനായി കൈ മുട്ടി ചുരുട്ടിക്കൊണ്ട് എഴുന്നേൽക്കുന്നു. ഈ സമയം സമീപത്ത് നിന്ന മറ്റൊരു സ്ത്രീ യാത്രക്കാരനെ ശാന്തനാക്കുന്നു. മറ്റുള്ളവർ യുവതിയെയും അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version