പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

1 Min Read

അബുദാബി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാർക്ക് നിർദേശം നൽകി. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു.

ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ. ഇറാൻ, ലബനൻ,   ഇറാഖ് എന്നീ രാജ്യങ്ങഴളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാർക്ക് നിർദേശം നൽകി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version