കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു

0 Min Read

കാസർകോട്: ചിറ്റാരിക്കാൽ എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. ശരത്– അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

തിങ്കളാഴ്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാണാതായ കളിപ്പാട്ടം എടുക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതിനാൽ ഐസിയുവിൽ തുടരുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version