അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തി; സഹോദരിമാര്‍ കന്യാകുമാരിയില്‍ കടലില്‍ മരിച്ച നിലയില്‍

1 Min Read

കന്യാകുമാരി: സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ മീര ഫിലിപ്പ്, ആനി ഫിലിപ്പ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 15 വര്‍ഷമായി ഇരുവരും വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. വേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയതാണ് ഇരുവരും.

രാമേശ്വരത്തുനിന്ന് ഇന്നലെ വൈകിട്ടാണ് ഇവര്‍ കന്യാകുമാരിയില്‍ എത്തിയത്. ഹോട്ടലില്‍ നിന്ന് പുറത്തുപോയ ശേഷം ഇരുവരും തിരിച്ചെത്തിയില്ല. ഹോട്ടലില്‍ അമ്മയുടെ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ഇരുവരും തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനാണ് അമ്മയെ വിളിച്ച് വിവരം പറഞ്ഞതെന്നാണ് വിവരം.

സഹോദരിമാര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം കന്യാകുമാരിയിലെ കോസ്റ്റല്‍ പൊലീസിലും കന്യാകുമാരി പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version