എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റു; കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

1 Min Read

പാനൂർ: എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കതിരൂർ കുണ്ടുചിറ പഞ്ചാര ഹൗസിൽ രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30നാണ് അപകടം. പൊന്ന്യം പറാംകുന്നിലെ 110 കെവി സബ്സ്റ്റേഷന് സമീപം ലൈൻ മരത്തിൽ തട്ടി തീ ഉണ്ടായപ്പോൾ സമീപവാസികൾ സബ്സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു.

തുടർന്ന് തലശ്ശേരി സെക്‌‌ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാജേഷിനൊപ്പമാണ് രാജൻ എത്തിയത്. 

പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ വൈദ്യുതക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പി അറിയാതെ പിടിച്ചുപോയി. ഈ കമ്പി മണ്ണിലേക്ക് എർത്ത് ചെയ്യാതെ ചുരുട്ടിവച്ചിരിക്കുകയായിരുന്നു. വൈദ്യുതാഘാതത്തിൽ തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: സിന്ധു. മകൾ: അനുവർഷ.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version