ബൊഗോട്ട: കൊളംബിയയില്‍ ഹൈവേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഗറില്ലാ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.
തെക്കന്‍ മേഖലയായ കൗക്കയിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും റോഡിലുടനീളം ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും കാണാം. റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ (Farc) വിമത വിഭാഗങ്ങളുമായി ബന്ധമുള്ളവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുറ്റപ്പെടുത്തി.
മെയ് 31-ന് കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആക്രമണങ്ങള്‍.





