സ്നേഹ സാന്ത്വനം പത്താം വാര്‍ഷികം ഉദ്‌ഘാടനം ചെയതു

ജിദ്ദ: കോട്ടക്കല്‍ മുനിസിപ്പല്‍ കെ എം സി സിയുടെ ‘സ്നേഹ സാന്ത്വനം’ പത്താം വാര്‍ഷികം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജിദ്ദ – കോട്ടക്കല്‍ മുനിസിപ്പല്‍ കെ എം സി സി കഴിഞ്ഞ പത്തു വര്‍ഷമായി നടപ്പിലാക്കി വരുന്ന സ്നേഹ സാന്ത്വനം പദ്ധതി ഏറെ മാതൃക പരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും നാട്ടില്‍ കഷ്ടപ്പെടുന്നവരെ ഓര്‍ക്കുകയും സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന കെ എം സി സി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ഇതോടൊപ്പം ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ലോഗോ പ്രകാശനവും സോവനീർ പ്രകാശനവും
സയ്യിദ് സാദിഖലി തങ്ങൾ നിർവഹിച്ചു. കോട്ടക്കലില്‍ വെച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ പരവക്കൽ ഉസ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ, പി. എം. എ സമീർ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. കെ നാസർ, ഷംസുദ്ദീന്‍ ചെരട, സാജിദ് മങ്ങാട്ടിൽ, ഇല്ലിക്കോടൻ കുഞ്ഞലവി ഹാജി, കെ. എം മൂസ ഹാജി, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, മുല്ലപ്പളളി കുഞവറാൻ ഹാജി, സി. കെ. കെ മരക്കാർ, ചെമ്മുക്കൻ യാഹുമോൻ ഹാജി, സുലൈമാൻ പാറമ്മൽ, അബു കിഴക്കേതിൽ, സി. എ കരീം, സി. കെ റസാക്ക്, കെ. എം ഖലീൽ മാസ്റ്റർ, ടി.വി സുലൈഖാബി, പാറോളി റംല ടീച്ചർ, വി. പി മൊയ്തുപ്പ ഹാജി, കെ. വി സലാം,
അഷ്റഫ് മേലേതിൽ, മുഹമ്മദലി ഇരണിയൻ, നസീർ മേലേതിൽ തുടങ്ങിയവർ സംസാരിച്ചു. ആലിത്തൊടി കുഞ്ഞിപ്പ ഹാജി സ്വാഗതവും ആബിദ് തയ്യില്‍ നന്ദിയും പറഞ്ഞു.

മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള ഉപഹാരം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങൾ, പി. എം. എ സമീര്‍ എന്നിവര്‍ വിതരണം ചെയ്തു.

സ്നേഹ സാന്ത്വനം പദ്ധതിയുടെ ഭാഗമായി
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയില്‍പ്പെട്ട
പാവപ്പെട്ട നിത്യ രോഗികളായ 60 പേര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ചികിത്സ സഹായം നല്‍കി വരുന്നുണ്ടെന്നും പത്താം വാര്‍ഷികം പ്രമാണിച്ച് ഇത് നൂറ് രോഗികള്‍ക്ക് എന്നാക്കിയിട്ടുണ്ടെന്നും ജിദ്ദ – കോട്ടക്കല്‍ മുനിസിപ്പല്‍ കെ എം സി സി ഭാരവാഹികള്‍ അറിയിച്ചു. അതോടൊപ്പം എല്ലാ വര്‍ഷവും റംസാനില്‍ രോഗികള്‍ക്ക് അമരിയില്‍ സുബൈര്‍ സ്മാരക കിറ്റ് വിതരണവും നടത്താറുണ്ടെന്നും പ്രസിഡന്റ് സി. കെകുഞ്ഞുട്ടി, ജനറല്‍ സെക്രട്ടറി വി. അഹ്മദ്കുട്ടി, ട്രഷറര്‍ കെ. മരക്കാര്‍ എന്നിവര്‍ അറിയിച്ചു.