ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാന്‍; പാകിസ്താനിലേക്ക് ദൗത്യസംഘത്തെ അയക്കുന്നത് ഒഴിവാക്കി ട്രംപ്

1 Min Read

വാഷിങ്ടണ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താനിലേക്ക് ദൂതനെ അയക്കുന്നത് ഒഴിവാക്കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തൃപ്തികരമായ സമാധാന കരാര്‍ നിര്‍ദേശം മുന്നോട്ട് വെക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപിന്റെ ന്യായീകരണം.

മധ്യസ്ഥ ചര്‍ച്ചക്കായി പാകിസ്താനിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മടങ്ങിയതിനു പിന്നാലെയായിരുന്നു ദൂതനെ അയക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിര്‍ദേശങ്ങള്‍ മധ്യസ്ഥ കക്ഷികള്‍ക്ക് സമര്‍പ്പിച്ച ശേഷമാണ് അരാഗ്ചി തിരിച്ചുപോയത്.

സമ്മര്‍ദം, ഭീഷണി, ഉപരോധം എന്നിവക്കൊന്നും വഴങ്ങി യു എസുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെകിസ്താന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനോട് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ദക്ഷിണ ലബനാനില്‍ ഇസ്‌റാഈല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി. ഹിസ്ബുല്ല ഗ്രൂപ്പ് സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതായി ആരോപിച്ച് ആക്രമണം ശക്തിപ്പെടുത്താന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version