പോലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷം; ആർ. ശ്രീലേഖയുടെ പേരും ഉൾപ്പെടുത്തി പ്രതിപ്പട്ടിക

0
14

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിലെ സംഘർഷത്തിൽ ആർ. ശ്രീലേഖയെയും പ്രതി ചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ. ബിജെപി വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആയിരുന്നു വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും അക്രമവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ആർ. ശ്രീലേഖയുടെ പേര് ഉണ്ടായിരുന്നില്ല.

ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു വനിത പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ശ്രീലേഖയെ പ്രതി ചേർക്കാത്തതിൽ പ്രതികരിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശ്രീലേഖയെ പ്രതി ചേർത്തത്.

കൗണ്‍സിലര്‍മാരായ സുമി ബാലു, മഞ്ജു, പ്രവര്‍ത്തകരായ അഞ്ജന, പത്മ എന്നിവരുടെ പേരുകള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. കണ്ടാലറിയാവുന്ന 50 പേരും പ്രതികളെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. 

..