കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.
കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടക്കും.
- ശ്രദ്ധിക്കുക: ഇത്തരം പ്രവർത്തികൾ അതീവ അപകടകരമാണ്. വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് മാലിന്യങ്ങൾ കത്തിക്കുന്നത് ഒഴിവാക്കുക.
- മാലിന്യ നിർമാർജനം: ഉപയോഗിച്ച ഡയപ്പറുകൾ സോപ്പിട്ട് കഴുകിയ ശേഷം മാത്രം മാലിന്യക്കൂമ്പാരത്തിലോ ഡിസ്പോസബിൾ ബാഗിലോ നിക്ഷേപിക്കുക.
- സുരക്ഷിത മാർഗ്ഗം: ഡയപ്പറുകൾ തുറസ്സായ സ്ഥലത്ത് എറിയാതെ, സുരക്ഷിതമായി മൂടിവെച്ച മാലിന്യപ്പെട്ടികളിൽ നിക്ഷേപിക്കുക.
- മറ്റ് മാർഗ്ഗങ്ങൾ: ഡയപ്പർ പൂർണ്ണമായും കത്തുന്നില്ലെങ്കിൽ, ജെൽ നീക്കം ചെയ്ത ശേഷം കത്തിക്കുന്നത് സുരക്ഷിതമാണ്.
ശ്രദ്ധിക്കുക: അടുക്കളയിൽ വെച്ച് ഡയപ്പർ കത്തിക്കുന്നത് വസ്ത്രത്തിൽ തീപിടിക്കാനും മരണത്തിനും കാരണമാകാം. ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കുക.
