വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; യു എസ് – ഇറാൻ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു

0
12

വാഷിംഗ്ടൺ: ഇറാനും യു എസ് – ഇസ്റാഈൽ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. രണ്ടാം ഘട്ട ചർച്ചകൾ പാകിസ്താനിൽ പുനരാരംഭിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും ഇറാന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഇല്ലാത്തതാണ് അനിശ്ചിതത്വങ്ങൾക്ക് ഇടയാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച രൂക്ഷമായ സൈനിക നീക്കങ്ങൾക്ക് താൽക്കാലിക ശമനം നൽകിയ രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നത് മേഖലയിൽ വീണ്ടും യുദ്ധ അന്തരീക്ഷം രൂപപ്പെടുമോ എന്ന ആശങ്കക്ക് വകവെക്കുന്നുണ്ട്. അതേസമയം, ബുധനാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടന്നേക്കുമെന്ന് പാക് വൃത്തങ്ങൾ സൂചിപ്പിച്ചു. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചർച്ചകൾക്കായി ഇസ്ലാമാബാദിൽ എത്തിയേക്കും.