ലോകം കയ്യടിച്ച ഫാത്തിമയുടെ ‘സേഫ് പ്ലേസ്’; അഭിമാനമായി മലയാളി വിദ്യാർഥിനി 

0
7
  • സഊദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആലപ്പുഴ കായംകുളം സ്വദേശിനി മലയാളികൾക്കും അഭിമാനമായി മാറിയിരിക്കുയാണ്.

റിയാദ്: പ്രവാസ മണ്ണിൽ അറിവിന്റെയും സർഗാത്മകതയുടെയും പുതിയ അധ്യായം രചിച്ചു മലയാളി എംബിബിഎസ് വിദ്യാർത്ഥിനി ഫാത്തിമ സെഹ്റ സമീർ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒത്തുചേർന്ന് തയ്യാറാക്കിയ ഏറ്റവും വലിയ ‘മൾട്ടിനാഷണൽ സ്റ്റുഡന്റ് ആന്തോളജി’ എന്ന വേൾഡ് റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായിരിക്കുകയാണ് സഊദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആലപ്പുഴ കായംകുളം സ്വദേശിനി. യുനസ്കോ, യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ അനുമോദനവും നേടി.

‘വിസ്പേഴ്സ‌് ഓഫ് വാൻഡർല സ്റ്റ്’ എന്ന സാഹിത്യ സമാഹാരത്തിൽ ‘സേഫ് പ്ലേസ്’ എന്ന ചെറുകഥയാണ് ഫത്തിമ സെഹ്റയെ ആഗോള നേട്ടം കൈ വരിക്കാൻ സഹായിച്ചത്. 60 രാജ്യങ്ങളിൽ നിന്നുള്ള 66 യുവ എഴുത്തുകാരുടെ തൂലികയിൽ പിറന്ന അപൂർവ്വ സാഹിത്യ സൃഷ്ടി കഴിഞ്ഞ വർഷം നവംബറിൽ ഷാർജ എക്സ്പോ സെന്ററിലാണ് പ്രകാശനം ചെയ്‌തത്. സാഹിത്യത്തിലൂടെ ലോകത്തെ കോർത്തിണക്കിയ ഉദ്യമം, യുവതലമുറയുടെ സർഗാത്മകതയുടെ ഉജ്ജ്വല പ്രതീകമായാണ് വിലയിരുത്ത പ്പെടുന്നത്.

മാത്രമല്ല, ഓരോ രാജ്യത്തെയും ആചാരം, സംസ്കാരം, പൈതൃകം എന്നിവ കൈമാറുന്നതാണ് യുവപ്രതിഭകളുടെ രചനകൾ. ഒരു വർഷം സമയം എടുത്ത് കണ്ണൂർ സ്വദേശി എംഒ ര ഘുനാഥാണ് പുസ്തകം തയ്യാറാക്കിയത്.

റിയാദിൽ റൊയ്ബെക് ട്രാവൽസ് മാനേജർ സമീറിന്റെയും അധ്യാപികയും എഴുത്തുകാ രിയുമായ നിഖില സമീറിന്റെയും മകളാണ് ഫാത്തിമ സെഹ്റ സമീർ