ജപ്പാനില്‍ വന്‍ ഭൂചലനം; തീവ്രത 7.4, സുനാമി മുന്നറിയിപ്പ്

0
15

ടോക്യോ: വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ചലനമാണ് രേഖപ്പെടുത്തിയത്. കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സുനാമി മുന്നറിയിപ്പും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. .

മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ രൂപപ്പെടാമെന്നും അറിയിപ്പുണ്ട്. തീരപ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. ടോക്യോയ്ക്കും ഷിന്‍-അവൊമോരി സ്റ്റേഷനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിന്‍ സെര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഫുകുഷിമ ആണവ പ്ലാൻ്റുകള്‍ക്ക് ഭീഷണിയില്ലെന്നാണ് വിവരം.