കോഴിക്കോട്: കോഴിക്കോട് വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ സംഘർഷം. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.





