കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു.
വിവാഹവാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയോളം അതുൽ കൈപ്പറ്റിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇനിയും അര ലക്ഷത്തിലേറെ പണം അതുൽ തിരികെ നൽകാനുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും വഞ്ചിക്കുകയും ചെയ്തു. ഒരു യാത്രയ്ക്കിടയിൽ തന്നോട് ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസുകാരിയാണ് കണ്ണൂർ വനിതാ പൊലീസിൽ പരാതി നൽകിയത്. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.
