കീവ്: യുക്രെയ്‌നിലെ കീവിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. ആക്രമണത്തിന് ശേഷം നിരവധി പേരെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദിയാക്കിയ അക്രമിയെ സുരക്ഷാസേന വെടിവെച്ച് കൊന്നു. സംഭവത്തെ അപലപിച്ച് വൊളോഡിമര്‍ സെലന്‍സ്‌കി രംഗത്തെത്തി.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനവാസ മേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു.
മോസ്‌കോയില്‍ നിന്നുള്ളയാണ് വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു. സിവിലിയന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ വധിച്ചതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
തെക്കന്‍ ഹൊളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവമുണ്ടായത്. അക്രമകാരി തെരുവില്‍ വച്ച് ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും മറ്റുള്ളവരെ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കുകയും ചെയ്തുവെന്നും യുക്രെയ്‌നിന്റെ ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലിമെന്‍കോ പറഞ്ഞു.
