പൊള്ളുന്ന ചൂട്! 13 വയസ്സുകാരന് സൂര്യാഘാതമേറ്റു

0
11

കാസർകോട്: കാഞ്ഞങ്ങാട് 13 വയസ്സുകാരന് സൂര്യാഘാതമേറ്റു. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സൂര്യാഘാതമേറ്റത്.

പൊള്ളലേറ്റ വിദ്യാര്‍ഥിയെ അജാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥിക്ക് സൂര്യാഘാതം ഏറ്റതാണെന്ന് പരിശോധിച്ച ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇഖ്ബാല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജുബൈര്‍.