“തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ, സൗജന്യ സിലിണ്ടർ”; പ്രകടന പത്രികയിൽ വമ്പൻ

തമിഴ്നാട്: വമ്പൻ പ്രഖ്യാപനവുമായി ടിവികെ പ്രകടന പത്രിക. ഒരു കുടുംബത്തിന് വർഷം ആറ് സൗജന്യ സിലിണ്ടറുകൾ, 20 ലക്ഷം വരെ പലിശ രഹിത വിദ്യാഭ്യാസ വായ്പ തുടങ്ങിയവയാണ് പ്രകടനപത്രികയിലുള്ളത്. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ നൽകുമെന്നാണ് വാഗ്ദാനം.

അറുപത് വയസിന് താഴെയുള്ള ഗൃഹനാഥന് പ്രതിമാസം 2500 രൂപ, അഞ്ച് ലക്ഷം യുവാക്കൾക്ക് തൊഴിലവസരം തുടങ്ങിയവയും വിജയ് ഉറപ്പ് നൽകി. ഇതിന് പുറമെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും വിജയ് വാഗ്ദാനം ചെയ്തു.

അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ വായ്പകൾ പൂർണമായും എഴുതി തള്ളുമെന്നും വധുവിന് പട്ടുസാരിയും ഒരു പവൻ സ്വർണവും നൽകുമെന്നും വാഗ്ദാനം ചെയ്തു. ജനങ്ങളെ വഞ്ചിക്കില്ലെന്നും ലഹരിമുക്ത തമിഴ്നാടാണ് ലക്ഷ്യമെന്നും വിജയ് പറഞ്ഞു
….