ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു . സ്പൈസ് ജറ്റും ആകാശയും തമ്മിലാണ് കൂട്ടിയിടിച്ചത് . ഇരുവിമാനങ്ങളുടെയും ചിറകുകള്‍ക്ക് കേടുപാട് സംഭവിച്ചു.
ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയറിൽ ഇടിക്കുകയായിരുന്നു.
സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ഒടിഞ്ഞ് ആകാശ എയർ വിമാനത്തിന്റെ ഉള്ളിലേക്ക് കയറി. ആകാശ വിമാനത്തിനും തകരാറുണ്ടായി. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആകാശ എയർ പോകേണ്ടിയിരുന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും ആകാശ എയർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമായി.
വിമാനത്താവളത്തിൽ സംഭവിച്ച ഈ വലിയ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ വിശദമായ പരിശോധനകൾ തുടരുകയാണെന്ന് ഇരു വിമാന കമ്പനികളും വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
