കോഴിക്കോട്: കോൺവെന്റ് റോഡിലെ പള്ളിവളപ്പിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി ഫ്രാങ്കോയാണ് കസ്റ്റിഡിയിലായത്. പള്ളി വരാന്തയിൽ വച്ച് മാസം തികയാതെ പ്രസവിച്ച ശേഷം കുഞ്ഞ് മരിച്ചെന്ന് മനസിലായപ്പോൾ ഉപേക്ഷിക്കുകയായിരുന്നു.
ആറു മാസം വളർച്ചയെത്തിയ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സന്ധ്യയോടെയാണ് സംഭവം. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തി. പള്ളിയിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാലക്കാട് റജിസ്ട്രേഷനുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് വൈദികരെ വിവരമറിയിക്കുകയും അവരാണ് പിന്നീട് ടൗൺ പൊലീസിനെ സംഭവം അറിയിക്കുകയും ചെയ്തത്.
