ഇതിനകം തന്നെ പ്രവാസി കുടുംബങ്ങൾ നാട് പിടിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും വിസ നീട്ടികിട്ടിയേക്കും എന്ന അവസരങ്ങൾ കാത്ത് കഴിയുന്നവർ നിരവധിയുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണങ്ങൾ വ്യക്തമാകുന്നത്
റിയാദ്: സഊദി അറേബ്യയിൽ ഫാമിലി സന്ദർശക വിസ, ഉംറ വിസ തുടങ്ങി വിവിധ ഇനം സന്ദർശക വിസകളിൽ എത്തിയവർക്ക് ഇനി നാട്ടിലേക്ക് മടങ്ങാൻ വെറും മൂന്ന് ദിവസം മാത്രം ബാക്കി. ഇതിനിടയിൽ ഇവർ നാട്ടിലേക്ക് മടങ്ങിയില്ലെങ്കിൽ കടുത്ത നടപടികൾ ആയിരിക്കും ഇവർ നേരിടേണ്ടി വരിക. നേരത്തെ കാലാവധി കഴിഞ്ഞവർക്കും സഊദി ഭരണകൂടം യുദ്ധ പശ്ചാത്തലത്തിൽ തിയ്യതി നീട്ടി നൽകിയത് ഏപ്രിൽ 18 വരെയാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇതിനകം തന്നെ പ്രവാസി കുടുംബങ്ങൾ നാട് പിടിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും വിസ നീട്ടികിട്ടിയേക്കും എന്ന അവസരങ്ങൾ കാത്ത് കഴിയുന്നവർ നിരവധിയുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണങ്ങൾ വ്യക്തമാകുന്നത്. അതേസമയം, തടസ്സങ്ങളില്ലാത്ത മടക്കയാത്ര ഉറപ്പാക്കാൻ കഴിയുന്നതും നേരത്തെ തന്നെ എയർപോർട്ടുകളിൽ എത്തണമെന്ന് പലരും ഓർമ്മപ്പെടുത്തുന്നു. മേഖലയിലെ യുദ്ധ ഭീതിയിൽ പ്രത്യേക സാഹചര്യങ്ങളിൽ വിസ നീട്ടിയ ചില യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ നേരിട്ട് വിരലടയാളം രേഖപ്പെടുത്തുന്നതിൽ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പലരും റിപ്പോർട്ട് ചെയ്‌തു. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാർ വിമാനത്താവളത്തിലെ പ്രത്യേക കൗണ്ടറുകളെ സമീപിച്ച് വിരലടയാളം രേഖപ്പെടുത്തിയ ശേഷം മാത്രമേ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമായുള്ളു. സുഗമമായ യാത്ര ഉറപ്പാക്കാൻ വിമാന താവളങ്ങളിൽ നേരത്തെ എത്തുന്നത് ഗുണം ചെയ്യുമെന്നും അനുഭവസ്ഥർ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് നടപടികൾ പൂർത്തിയാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വിമാന താവളങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
സാങ്കേതികമായുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ പകൽ സമയങ്ങളിലുള്ള യാത്ര തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്നും അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. രാത്രിയിലോ പുലർച്ചെയോ ഉള്ള സമയങ്ങളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സേവനം വിമാനത്താവളങ്ങളിൽ കുറവായേക്കാമെന്നതിനാൽ പകൽ സമയത്ത് യാത്ര ചെയ്യുന്നത് എന്തെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ നേരിട്ടാൽ അത് വേഗത്തിൽ പരിഹരിക്കാൻ സഹായകമാകും.
ഏപ്രിൽ 18-ന് ശേഷം രാജ്യത്ത് തുടരുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ഇത് ഭാവിയിൽ സഊദിയിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണമാകുമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും വീണ്ടും വീണ്ടും നൽകിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
