ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചു

0
60

തിരുവനന്തപുരം: നെടുമങ്ങാട് വീട്ടുകാര്‍ വിനോദയാത്രയ്ക്ക് പോയ സമയത്ത് വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണമാണ് വീട്ടില്‍ നിന്നും മോഷ്ടിച്ചത്. ചുള്ളിമാനൂര്‍ സ്വദേശി അനസിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയി ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം മോഷണം പോയതായി കണ്ടെത്തി. സംഭവത്തില്‍ കുടുംബം നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കി. മോഷ്ടാക്കള്‍ വീട്ടിലെ സിസിടിവിയും തകര്‍ത്തിരുന്നു.