മദീനയിൽ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു വേശ്യാവൃത്തി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ 

0
13

മദീന: മദീനയിൽ അപ്പാർട്മെന്റ് കേന്ദ്രീകരിച്ചു വേശ്യാവൃത്തി നടത്തിയ സംഭവത്തിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുള്ളിലാണ് വേശ്യാവൃത്തി കേന്ദ്രം പ്രവർത്തിച്ചിരുന്. നിയമവിരുദ്ധ പ്രവർത്തനം തകർത്ത പോലീസ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മദീന റീജിയൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വകുപ്പ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കമാണ് വ്യഭിചാര കേന്ദ്രം തകർത്തത്.  റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിനുള്ളിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് 3  പ്രവാസികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു

പ്രതികളെ അറസ്റ്റ് ചെയ്തതായും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിനായി അവർക്കെതിരെ ആവശ്യമായ നിയമ നടപടിക്രമങ്ങൾ സ്വീകരിച്ചതായും പബ്ലിക് സെക്യൂരിറ്റി വിശദീകരിച്ചു.

പൊതു ധാർമികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും സമൂഹ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമാണ് നടത്തിയ നീക്കമാണ് നീച കൃത്യത്തെ കയ്യോടെ പൊക്കിയത്.