പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി: എസ്ഐക്ക് സസ്പെൻഷൻ

0
14

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്ഐയെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി കമ്മീഷണറാണ് കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തത്.

പരിപാടിക്കിടെ പൊലിസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൃഷ്‌ണമോഹൻ നേരത്തെ പ്രതിയായിരുന്നു. കൊടുമൺ സിഐയെയാണ് കൃഷ്ണമോഹൻ കയ്യേറ്റം ചെയ്തത്. സിഐയുടെ പരാതിയിൽ എസ്ഐക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.