തംജീദ് സീസണ്‍-2 വിജയികളെ അനുമോദിച്ചു

1 Min Read

റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി കഴിഞ്ഞ റംസാനില്‍ മണ്ഡലത്തിലെ വിദ്യാര്‍ഥി- വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ ഓൺലൈൻ ഖുര്‍ആന്‍ പാരായണ മത്സര (തംജീദ് സീസൺ -2) വിജയികളെ അനുമോദിച്ചു. മാറാക്കര സി. എച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ്-കെ എം സി സി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടി കോട്ടക്കല്‍ മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഹാഫിസ് അനസദ്ദീന്‍ മര്‍ജാനി മത്സര ഫലം പ്രഖ്യാപിച്ചു. ഹാഫിസ് ഇസ്ഹാഖ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

വിദ്യാര്‍ഥി – വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു. അതോടൊപ്പം,
മാറാക്കര സി. എച്ച് സെന്റർ, വളാഞ്ചേരി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍, മലപ്പുറം സി. എച്ച് സെന്റർ എന്നിവക്ക് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി വക ധനസഹായവും വിതരണം ചെയ്തു.

മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ സുബൈര്‍, അബൂബക്കര്‍ തുറക്കല്‍, കെ. അബു ഹാജി, എം. അഹ്മദ് മാസ്റ്റര്‍, സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അലവിക്കുട്ടി മുസ്ലിയാര്‍, നാസര്‍ ഹാജി കല്ലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മണ്ഡലം എം സി സി ഭാരവാഹികളായ
അബൂബക്കര്‍ സി. കെ പാറ, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ് പരിപാടിക്ക്നേതൃത്വംനല്‍കി. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുവാട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ ജല്‍വാന്‍ ഖിറാഅത്ത് നടത്തി.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version