അഹമ്മദാബാദ്: ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് മുസ്‌ലിം കച്ചവടക്കാരനെ ഒഴിപ്പിച്ച് ഹിന്ദുത്വ സംഘടന. ഗുജറാത്ത് അഹമ്മദാബാദിലെ നരോദ പ്രദേശത്താണ് ഹിന്ദുത്വവാദികളുടെ കയ്യേറ്റമുണ്ടായത്. ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തിരുന്ന മുസ്‌ലിം ചെറുപ്പക്കാരനെ പ്രദേശം വിട്ടുപോകാന്‍ പറയുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. കാവിതലപ്പാവ് ധരിച്ച ഹിന്ദുത്വവാദികള്‍ കച്ചവടക്കാരനെ സമീപിച്ച് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ആധാര്‍ കാര്‍ഡ് നോക്കിയ ശേഷം പേര് ചോദിക്കുകയും, ഷാജഹാനെന്ന് മറുപടി പറയുമ്പോള്‍ ഹിന്ദു പ്രദേശത്ത് നിങ്ങള്‍ക്ക് എന്താണെന്നാണ് അക്രമികള്‍ ചോദിക്കുന്നത്.
തുടര്‍ന്ന് ഹിന്ദു പ്രദേശത്ത് ഹിന്ദുക്കള്‍ മാത്രമേ ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് യുവാവിനെ അവിടെ നിന്ന് പുറത്താക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മറ്റുള്ളവരുടെ സ്റ്റാളുകള്‍ പാടില്ലെന്ന് മറ്റ് കച്ചവടക്കാരോട് വിളിച്ച് പറയുന്നതും ദൃശ്യങ്ങൡലുണ്ട്.
…
