മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന് അടിക്കുറിപ്പ്; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ് 

കണ്ണൂർ:’സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് വിദ്യാർഥിക്കെതിരെ കേസ്. 19കാരനായ അനന്തു നന്ദിനെതിരെ കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലാണ് അനന്തു പോസ്റ്റിട്ടത്

പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് പൊലിസ് നടപടി. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചെന്നാണ് വിദ്യാർഥിക്കെതിരായ എഫ്‌ഐആറിൽ പറയുന്നു. പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമമുണ്ടായെന്നും കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലുണ്ട്.