വാഹനം വെട്ടിപ്പൊളിച്ചപ്പോള്‍ കണ്ട കാഴ്ച്ച: ഉള്ളില്‍ ചതഞ്ഞരഞ്ഞ് 11 പേര്‍

0
10

ഇലക്ട്രിക്ക് വാന്‍ സിമന്‍റ് മിക്സര്‍ ലോറിയുമായി കൂട്ടിയിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ – അഹില്യാനഗര്‍ ദേശീയപാതയിലായിരുന്നു നാടിനെ നടുക്കിയ അപകടമരങ്ങേറിയത്. ഹൈവേയില്‍ അമിതവേഗതയില്‍ സഞ്ചരിച്ച വാന്‍ എതിരെ വന്ന സിമന്‍റ് മികസറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ വാന്‍ ലോറിയുമായി ചതഞ്ഞ് ഒട്ടിയ നിലയിലായിരുന്നു.

 മുര്‍ബാദില്‍ നിന്നും കല്യാണിലേക്ക് സഞ്ചരിക്കുകയായിരുന്നു വാന്‍. പന്‍ജാര്‍ പാലത്തില്‍ കയറിയ വാന്‍ അമിതവേഗതയിലായിരുന്നെന്ന് ദൃഖ്സാക്ഷികള്‍ വ്യക്തമാക്കി. അപകടശബ്ദം കേട്ട് സ്ഥലത്തെത്തിയ ആളുകള്‍ ചതഞ്ഞരഞ്ഞ വാനാണ് കണ്ടത്. 

തുടര്‍ന്ന് ഇരു വാഹനങ്ങളെയും വെട്ടിപ്പൊളിച്ചപ്പോഴാണ്  11 പേര്‍ മരിച്ചെന്ന് വ്യക്തമായത്. അപകടത്തില്‍ വാനിലുണ്ടായിരുന്ന വയോധിക മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. 

മരിച്ച 11 പേരില്‍ നിന്നും 9 പേരെ നിലവില്‍ തിരിച്ചറിയാനായിട്ടുണ്ട്. പ്രദേശത്ത് ഗതാഗതനിയന്ത്രണം തുടരുന്നു.