വീണയും രാജേഷും റോഷിയും തോല്‍ക്കും, നേമത്ത് നേരിയ മുന്നേറ്റം; 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ്

0
23

തിരുവനന്തപുരം: മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ ജയിക്കുമെന്ന് സിപിഎം വിലയിരുത്തുമ്പോൾ മൂവരും തോൽക്കുമെന്നും എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറുമെന്നും കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

ജില്ലാ ഘടകങ്ങളുടെ പ്രാഥമിക കണക്കെടുപ്പിൽ, യുഡിഎഫ് ഉറപ്പായും 80 സീറ്റിനു മുകളിലെത്തുമെന്നാണു വിലയിരുത്തൽ. ആശങ്കയുള്ള ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം കൂടുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.