എല്‍ഡിഎഫിന് വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ! ഫേസ്‌ബുക്ക് ഹാക്ക് ചെയ്‌തതെന്ന് വിശദീകരണം

പാലക്കാട്‌: ചിറ്റൂർ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. എൻഡിഎ സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. സംഭവം വിവാദമായതോടെ തൻ്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തതാണ് എന്ന് പ്രണേഷ് രാജേന്ദ്രൻ അവകാശപ്പെട്ടു.

ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമം; ബിജെപി ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തെന്ന് യുഡിഎഫ്
രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ട് പേർക്കും ഉള്ള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ പ്രതികരിച്ചു. അതേസമയം, പുലർച്ചയോടെ അപര സ്ഥാനാർഥിയായ പി. മുരുകദാസിൻ്റെ സ്ലിപ്പുകളുമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. സാജൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു.