കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി രണ്ട് നാൾ; കൊട്ടിക്കലാശം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിൽ സംസ്ഥാന – ദേശീയ നേതാക്കളെ രംഗത്തിറക്കി ശക്തി പ്രകടിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. സുരക്ഷാ ക്രമീകരണങ്ങൾക്കായി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സേനയെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.

ബുധനാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ എത്തുക. വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പ്രചരണത്തിന് ദിവസം കുറവായിരുന്നതിനാല്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വാഹന പര്യടനം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും പ്രമുഖ വ്യക്തികളെ കണ്ടുമുള്ള പ്രചാരണമാണ് തുടരുന്നത്.