കൊച്ചി: കൊച്ചിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെ.കെ.ആർ. ബേക്സ് ആൻഡ് ജ്യൂസസ് സ്ഥാപന ഉടമയാണ്.
പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
