ജറുസലേം: ഇസ്രായേലിലെ നെഗെവ് മേഖലയിലുള്ള സ്റ്റീൽ കോംപ്ലക്സിന് നേരെ ഇറാൻ ആക്രമണം നടത്തി. ഇറാന്റെ സ്റ്റീൽ വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേലിന്റെ സൈനിക ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കേന്ദ്രമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്.
സ്ഫോടനത്തെത്തുടർന്ന് വ്യവസായ സമുച്ചയത്തിൽ തീപിടുത്തമുണ്ടായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും കെമിക്കൽ ചോർച്ചയുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
