പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ പത്ത് രൂപ വീതം കുറച്ച് കേന്ദ്രം

ഡൽഹി: രാജ്യത്തെ ഇന്ധന വില വർധന തടയുന്നതിന് കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കുറച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായി കുറഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലേക്കുള്ള എണ്ണയുടെ 12മുതൽ 15 ശതമാനം വരെ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. ഈ സഞ്ചാര പാതയിൽ തടസം വന്നതോടെയാണ് രാജ്യത്ത് കടുത്ത ഇന്ധന പ്രതിസന്ധി ഉണ്ടായത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി ഇന്ധന വില വർധിപ്പിച്ചിരുന്നു.