- രാവിലെ പ്രഭാതഭക്ഷണം നൽകിക്കൊണ്ടിരിക്കെയാണ് ബോംബ് ഭീഷണിയുണ്ടായത്
ചെന്നൈ: ദിണ്ടിക്കലിൽ കല്യാണമണ്ഡപത്തിനു നേരെയുണ്ടായ ബോംബു ഭീഷണി പരിഭ്രാന്തി സൃഷ്ടിച്ചു. താലികെട്ടാതെ വധൂവരൻമാരും ബന്ധുക്കളും മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി.
ദിണ്ടിക്കൽ-തിരുച്ചിറപ്പള്ളി ബൈപ്പാസ് റോഡിലുളള ഒരു കല്യാണ മണ്ഡപത്തിൽ ബുധനാഴ്ച രാവിലെ പ്രഭാതഭക്ഷണം നൽകിക്കൊണ്ടിരിക്കെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഉടൻതന്നെ നവവധൂവരൻമാരും ബന്ധുക്കളും പേടിച്ച് ഓടി പുറത്തിറങ്ങി.ഇവരുടെ ആഭരങ്ങളും പുതുവസ്ത്രങ്ങളും പുറത്തെത്തിച്ചു.
വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അപകടകരമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.ബോംബു ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.





