തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

റിയാദ്: റമദാന്‍ പ്രമാണിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ 10 മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥി – വിദ്യാര്‍ഥിനികള്‍ക്കായി റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ഓൺലൈൻ ഖുര്‍ആന്‍ പാരായണ മത്സരം ‘തംജീദ് സീസണ്‍-2’ സമാപിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ 8 ആണ്‍ കുട്ടികളും 8 പെണ്‍ കുട്ടികളും പങ്കെടുത്തു.

മത്സര ഫലം നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നാട്ടില്‍ വെച്ച് നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് പ്രഖ്യാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 10,001 രൂപ, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 5,001 രൂപ, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 3,001 രൂപ സമ്മാനം ലഭിക്കുമെന്ന് പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍, ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ പഠിച്ച് ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതിന് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണ് ഈ മത്സരം കൊണ്ട് ഉദേശിക്കുന്നത്. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥി – വിദ്യാര്‍ഥിനികളേയും റിയാദ് – കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അഭിനന്ദിച്ചു.