ഏറ്റവും കൂടുതൽ കാലം ഭരണത്തലപ്പത്തിരുന്ന നേതാവ്; മോദിക്ക് റെക്കോഡ്

0
10
**EDS: THIRD PARTY IMAGE** In this image released by @Bhupendrapbjp via X on May 26, 2025, Prime Minister Narendra Modi addresses a public meeting, in Dahod, Gujarat. (@Bhupendrapbjp via PTI Photo) (PTI05_26_2025_000230B)

ന്യൂഡൽഹി: രാജ്യത്തു സർക്കാർ തലപ്പത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച നേതാവെന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീടു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണത്തലപ്പത്ത് 8931 ദിവസം പൂർത്തിയാക്കിയാണു മോദി ഈ റെക്കോർഡ് സ്വന്തമാക്കിയത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങ്ങിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. 8930 ദിവസമാണു ചാംലിങ് മുഖ്യമന്ത്രി പദവിയിലിരുന്നത്.

നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത് 2001 ഒക്ടോബർ 7നാണ്. 13 വർഷം ആ പദവി വഹിച്ചു. 2014 മേയ് 26നാണു പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നവരുടെ പട്ടികയിൽ മൂന്നാമതാണ് മോദിയുടെ സ്ഥാനം. ജവാഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടത്തിന്റെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കേന്ദ്രമന്ത്രിമാർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. മോദിയുടെ ഭരണകാലം രാജ്യത്തിനു വികസനവഴിയിൽ പുതിയ കുതിപ്പു നൽകിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.