ലഹോർ: ലഷ്കറെ തയിബ ഭീകരൻ ബിലാൽ ആരിഫ് സറാഫിയെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ മുദ്രികെയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുടുംബപ്രശ്നമാണെന്നാണ് സൂചന.
പ്രതികൾ അറസ്റ്റിലായെന്നാണു റിപ്പോർട്ട്. കുത്തിയും വെടിവച്ചുമാണു സറാഫിയെ കൊലപ്പെടുത്തിയത്. ലഷ്കറെയുടെ മുദ്രികെ സെന്ററിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു ബിലാൽ സറാഫി. ആളുകളെ ഭീകരവാദത്തിലേക്ക് നയിക്കുകയും ആശയപരമായ പരിശീലനം നൽകുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ ജോലി.





