ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്തു ഗൾഫ് രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി.
ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്നീട് അറിയിക്കും. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. പത്താം ക്ലാസില്‍ നേരത്തേ നടത്താൻ നിശ്ചയിച്ച് മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്.
അതേസമയം പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സിബിഎസ്ഇ പിന്നീട് അറിയിക്കും. സ്കൂളിൽനിന്നും നൽകുന്ന ഇന്റേണൽ മാർക്കുകൾ, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാർക്കുകൾ, വിദ്യാർഥിയുടെ അക്കാദമിക് പ്രകടനം ഇവയൊക്കെ കണക്കിലെടുത്താവും ഫലം നിർണയിക്കുക.
