കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം; റഡാര്‍ സംവിധാനത്തിന് കേടുപാട്

0
10

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഡ്രോണ്‍ ആക്രമണം. നിരവധി ഡ്രോണുകള്‍ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി കുവൈത്ത് സിവില്‍ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, ആളപായമുണ്ടാവുകയോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഇറാന്‍ യു എസ് ഇസ്‌റാഈല്‍ യുദ്ധം ആരംഭിച്ച ശേഷം കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണ പരമ്പരകളില്‍ അവസാനത്തേതാണ് ഇത്.