തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം.
ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു.
അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു. ചിറയിൻകീഴിൽ മത്സരിച്ചില്ലെങ്കിൽ മറ്റ് മണ്ഡലങ്ങളിലേക്ക് ദളിത് നേതാക്കളെ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
