അരീക്കോട്മൈമൂന വധക്കേസിലെ പ്രതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
6

നിലമ്പൂർ: അരീക്കോട്മൈമൂന വധക്കേസിലെ
പ്രതിയായ വാക്കാലൂർ സ്വദേശി പറക്കോടൻ
അബ്ദുൽഅസീസിനെ (45) നിലമ്പൂർ
അകമ്പാടത്തെകുറുവൻ പുഴയിൽ മരിച്ച
നിലയിൽ കണ്ടെത്തി. അകമ്പാടം കണ്ണൻകുണ്ട്
ഭാഗത്ത്പുഴയിൽ കുളിക്കാനെത്തിയ
സ്ത്രീകളാണ്മൃതദേഹം വെള്ളത്തിൽ
പൊങ്ങിക്കിടക്കുന്ന നിലയിൽആദ്യം കണ്ടത്.

തുടർന്ന്നാട്ടു കാരും പൊലി സുംസ്ഥലത്തെത്തി.
കണ്ടെത്തുമ്പോൾ മൃതദേഹത്തിന്
ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഏതാനും
ദിവസങ്ങൾക്ക്മുൻപ്അസീസിനെ വീ ട്ടിൽ
നിന്നും കാണാതായിരുന്നു. 2010-ൽ നടന്ന
മൈമൂന വധക്കേസിന്ശേഷം ഇയാൾ കടുത്ത
മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും
ഇതിനു മുൻപുംആത്മഹത്യാ ശ്രമങ്ങൾ
നടത്തിയിരുന്നതായും ബന്ധുക്കൾ
പൊലി സിനോട്പറഞ്ഞു.