ഏഴ് വയസുകാരിക്ക് നേരെ റോഡില്‍ വെച്ച് ലൈംഗികാതിക്രമം; 69കാരന്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിലായി. പെരുമ്പാവൂര്‍ സ്വദേശി കൊച്ചുണ്ണി (69) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

ഞായറാഴ്ച ട്യൂഷന്‍ കഴിഞ്ഞ് ഏഴ് വയസുകാരി റോഡിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുവരുമ്പോഴാണ് സംഭവം. കൊച്ചുണ്ണി കുട്ടിയെ ബലംപ്രയോഗിച്ച് വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.ഭയന്നുപോയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.