പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുദ്ധസാഹചര്യം എത്രയും വേഗം ലഘൂകരിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സമാധാനപരമായ പരിഹാരത്തിനാണ് റഷ്യ മുന്‍ഗണന നല്‍കുന്നതെന്നും പുടിന്‍ വ്യക്തമാക്കി.
